തൊഴിൽസഭ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0 173
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാർഡിലെ തൊഴിൽസഭയിൽ പങ്കെടുത്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ്-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാവും.
എംപിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, വിവിധ വകുപ്പ് മേധാവികൾ, കില ഡയറക്ടർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Get real time updates directly on you device, subscribe now.