യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; പ്രതിയുടെ വെളിപ്പെടുത്തൽ മറ്റൊരു കേസിൽ ചോദ്യംചെയ്തപ്പോൾ

0 1,534

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസിൽ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്. ആഷിക്ക് എന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പട്ടാമ്പി- ഒറ്റപ്പാലം പൊലീസ് സംഘം മൃതദേഹം കുഴിച്ചുമൂടിയ പാലപുറത്തേക്ക് പുറപ്പെട്ടു. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.