തളിപ്പറമ്പ് : ചുവട് 2023. സ്ത്രീശക്തി കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. കോട്ടക്കുന്ന് പുഴകുളങ്ങരയിൽ സംഘടിപ്പിച്ച യോഗം വാർഡ് കൗൺസിലർ പി.ഗോപിനാഥ് ഉത്ഘാടനം ചെയ്തു.ടി. പി സമീറ അദ്ധ്യക്ഷത വഹിച്ചു . പതാക ഉയർത്തൽ,സ്വാഗതഗാനം, ചർച്ച, അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായി.