വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒ പി എട്ടു മണിവരെപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം – യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി

0 705

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒ പി എട്ടുമണിവരെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ്എം.പി. നവാസ്, ജന.സെക്രട്ടറി സി.എച്ച് ഫസല്‍, നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, സെക്രട്ടറി ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട, കബീര്‍ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ് എന്നിവർ സംബന്ധിച്ചു