ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി.
അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ അംഗത്വമുള്ള പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷയും അനുബന്ധ രേഖകളും തയ്യാറാക്കി നല്‍കുന്നതിന് കെ.ആര്‍.എം.യു ചെറുപുഴ മേഖല കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ചെറുപുഴ പ്രസ് ഫോറം ഓഫിസില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് മുഖേന ആദ്യദിവസം 10 പേര്‍ അപേക്ഷ സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അപേക്ഷ തയ്യാറാക്കാന്‍ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. കൊവിഡ് 19ന്റെ ഭാഗമായുള്ള ലോക്ഡൗണില്‍ കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാധ ധനസഹായം അനുവദിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ക്ഷേമ നിധി ജില്ലാ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഇ-മെയില്‍ ആയി ഈ മാസം 30 ന് മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചെറുപുഴയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന് ജില്ലാ സെക്രട്ടറി ടി.പി. മനോജ്, മേഖലാ ഭാരവാഹികളായ ജെയിംസ് ഇടപ്പള്ളില്‍, ജിനോ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. 20 ന് തിങ്കളാഴ്ചയും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.