തെരുവ് നായ ശല്യം; പരിഹാരം കാണണമെന്നാവശ്യപെട്ട് ബത്തേരി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു

0 648

ബത്തേരി: ബത്തേരി ടൗണിലും ഗ്രാമ പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കൊണ്ട് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റി ടൗണിലെ കൈവരികളില്‍ സൂചന ബോര്‍ഡ് സ്ഥാപിച്ച് കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ടൗണിലെ പ്രധാന സ്ഥലങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലടക്കമാണ് ‘തെരുവ് നായ്ക്കളുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാപകമായി തെരുവ് നായ ശല്യം രൂക്ഷമായിട്ടും മുന്‍സിപ്പല്‍ ഭരണാധികാരികള്‍ ഒരു നടപടിയും എടുക്കാതെ നോക്കുകുത്തിയാവുകയാണെന്നും ഭരണപരാജയം കൊണ്ടാണ് മുന്‍സിപ്പല്‍ ഭരണകൂടത്തിന് ഒരു നടപടിയും എടുക്കാന്‍ കഴിയാത്തതെന്നും യൂത്ത്‌ലീഗ് ആരോപിച്ചു.

മുന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് മുസ്തഫ കുരുടന്‍കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ സി കെ മുസ്തഫ,നൗഷാദ് മംഗലശ്ശേരി,ഹാരിസ് ബനാന, എസ് ടി യു ജില്ലാ സെക്രട്ടറി ഇബ്രാഹിം തൈതൊടി,എം എസ് എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഹീസ് വേങ്ങൂര്‍, മുന്‍സിപ്പല്‍ ഭാരവാഹികളായ നസീര്‍ വേങ്ങൂര്‍, ഹക്കീം പഴേരി,നാസര്‍ അലങ്കാര്‍,യഹിയ വാഴക്കണ്ടി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ സ്വാഗതവും ട്രഷറര്‍ സാലിം പഴേരി നന്ദിയും പറഞ്ഞു.