ഇരിട്ടി: മലയോര പ്രദേശത്ത് വര്‍ധിച്ചുവരുന്ന കാട്ടാന ആക്രമണത്തിലും മറ്റും നിരവധി പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തുന്നു.. സമരം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽഎംഎല്എമായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി സെക്രട്ടറിമാരായ കെ.സുരേന്ദ്രന്, സജീവ് മാറോളി, സജീവ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.. ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകളിലെ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുത്തു.