എസ്.ടി.യു ബത്തേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു 

0 569

ബത്തേരി: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്ടിയു ഓട്ടോ, പാസഞ്ചര്‍ യൂണിറ്റ് സമ്മേളനവും, എസ് ടി യു ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും, 25 വര്‍ഷകാലം ഡ്രൈവര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്ടിയു അംഗത്വമുള്ള ഡ്രൈവര്‍മാരെ ആദരിക്കല്‍ ചടങ്ങും നടത്തി.

സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചീനപ്പുല്ല് കളത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം എസ്ടിയു ജില്ലാ ട്രഷറര്‍ അബ്ദുള്ള മാടക്കര ഉദ്ഘാടനം ചെയ്തു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി റസാഖ് മുട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ഷമീര്‍ ഉണ്ടോടി അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ പി പി അയ്യൂബ്, കെ എം ഷബീര്‍ അഹമ്മദ്, സി കെ ഹാരിഫ്,സി കെ മുസ്തഫ,ഇബ്രാഹിം തൈതൊടി,പി മൊയ്തീന്‍, നൗഷാദ് മംഗലശ്ശേരി, ജലീല്‍ ഇ പി,മുസ്തഫ കുരുടന്‍കണ്ടി,റിയാസ് കല്ലുവയല്‍,ഷൗക്കത്ത് കെ കെ,അഷറഫ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു .സെക്രട്ടറി മുഹമ്മദ് മൈതാനികുന്ന് സ്വാഗതവും,ഷമീര്‍ ബീനാച്ചി നന്ദിയും പറഞ്ഞു