വിദ്യാര്‍ഥി പ്രക്ഷോഭം: അമൽജ്യോതി കോളജിന് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി

0 100

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ കോളജിന് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊലീസ് സംരക്ഷണം തേടി കോളജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഉത്തരവ്. തുടർ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോളജിന് പ്രവർത്തിക്കാനാകുന്നില്ലെന്ന് ഹരജിയിൽ കോളജ് വാദിച്ചു. ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം വേണമെന്നാണ് ആവശ്യം.

അഡ്മിഷൻ നടപടികൾ നടക്കുന്നതിനാൽ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഒരു മാസത്തേക്കാണ് സംരക്ഷണം നല്‍കേണ്ടത്. കേസിൽ സർക്കാരിൻ്റെയും ജില്ലാ പൊലിസ് മേധാവിയുടെയും കാഞ്ഞിരപ്പള്ളി പൊലീസിൻ്റെയും മറുപടി തേടി ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ നഗരേഷ് ആണ് കേസ് പരിഗണിച്ചത്.

ശ്രദ്ധയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭം സര്‍ക്കാര്‍ ഇടപെടലില്‍ അവസാനിച്ചിരുന്നു. ശ്രദ്ധയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും വി​ദ്യാ​ർ​ഥി-​കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ല്‍ ധാരണയായിരുന്നു. തിങ്കളാഴ്ച കോളജ് വീണ്ടും തുറക്കും.

കോ​ള​ജി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി ശ്ര​ദ്ധ​യെ (20) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.