വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നബിജെപി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ്‌ കോടതി തളളി

0 724

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നബിജെപി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ്‌ കോടതി തളളി

കണ്ണൂര്‍ ( പാനൂര്‍ ) :നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ്‌ കോടതി തളളി.

കടവത്തൂരിലെ കുറുങ്ങാട്ടുകുനിയില്‍ പത്മരാജന്റെ (പപ്പന്‍–42) ജാമ്യാപേക്ഷയാണ്‌ ജഡ്‌ജി പി എന്‍ വിനോദ്‌ തള്ളിയത്‌. നേരത്തെയും ഇയാളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരുന്നതിനിടയിലാണ്‌ പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്‌.