സ്ത്രീകളേക്കാളും, കുട്ടികളേക്കാളുമേറെ കോവിഡ് രോഗം ബാധിക്കുന്നത് പുരുഷന്മാരെയെന്ന് പഠനം 

0 445

സ്ത്രീകളേക്കാളും, കുട്ടികളേക്കാളുമേറെ കോവിഡ് രോഗം ബാധിക്കുന്നത് പുരുഷന്മാരെയെന്ന് പഠനം 

കോഴിക്കോട്: ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു മഹാമാരിയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ശാസ്ത്രജേണലുകൾ കൗതുകകരമായ ഒരു കാര്യം റിപ്പോർട്ട് ചെയതിരുന്നു: സ്ത്രീകളേക്കാളും, കുട്ടികളേക്കാളുമേറെ ഈ രോഗം ബാധിക്കുന്നത്പുരുഷന്മാരെയാ ണെന്നായിരുന്നു .

രോഗികളായെത്തുന്നവരിൽ 75 ശതമാനവും അല്ലെങ്കിൽ നാലിൽ മൂന്നുപേരും പുരുഷന്മാരാണ്. അതിനുശേഷം ലോകമെമ്പാടും നിന്നുള്ള വിവരങ്ങൾ ഈ നിരീക്ഷണം ശെരിവെക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ മാരകപ്രവർത്തനങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ ഇതിന് കാരണം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ആൻഡ്രോജെനുകൾ, അഥവാ ടെസ്റ്റോസ്റ്റിറോൺ പോലുള്ള പുരുഷഹോർമോണുകൾ, കോവിഡിന് കോശങ്ങൾ ക്കുള്ളിൽ പ്രവേശിക്കാനുള്ള ശേഷിക്ക് ഊർജം പകരുന്നു എന്നാണ് ആ കണ്ടെത്തൽ.

പലയിടങ്ങളിൽ നിന്നായി വരുന്ന വിവരങ്ങളും സ്വതന്ത്രഗവേഷണങ്ങളും ഈ നിഗമനത്തെ സ്ഥിരീകരിക്കുന്നുണ്ട്. ജാമ (ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ) പ്രസിദ്ധീകരിച്ച ഇറ്റലിയിലെ ലൊംബോഡിയിൽ നിന്നുള്ള ഗവേഷണത്തിൽ പറയുന്നത് ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ അവിടെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ച 1591 രോഗികളിൽ 82 ശതമാനവും പുരുഷന്മാരാണെന്നാണ്.കോവിഡ്-19 ബാധിച്ച് ന്യൂയോർ ക്കിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 5700 രോഗികളിൽ എല്ലാ പ്രായവിഭാഗങ്ങളിലും സ്ത്രീകളേക്കാൾ പുരുഷന്മാരാണ് മരണമടഞ്ഞതെന്ന് ജാമയിൽ തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു പ്രബന്ധം പറയുന്നു. പുരുഷന്മാരിൽ മാത്രം ഉണ്ടാകുന്ന തരം കഷണ്ടി ബാധിക്കുന്നവരിൽ കോവിഡ്-19 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടു കളുമുണ്ട്. ഈ കഷണ്ടിക്ക് കാരണമാകുന്നത് ശക്തമായ ഒരു ആൻഡ്രോജെനാണ്.

പുരുഷലൈംഗിക ഗ്രന്ഥിയായ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കാൻസറിനെ പറ്റി ഗവേഷണം നടത്തുന്നവർ ഈ നിഗമനങ്ങളെ ശരിവെക്കുന്ന പുതിയ തെളിവുകളുമായി രംഗത്തെ ത്തിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസറിന്റെ ചികിത്സകളിലൊന്ന് ആൻഡ്രൊജെൻ ഇല്ലാതാക്കൽ (എഡിടി) മരുന്നുകളാണ്. ഇവ ടെസ്റ്റോറ്റെറോണിന്റെ അളവ് കുറയ്ക്കും. എഡിടി ഔഷധങ്ങൾ ഉപയോഗിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ നാലിലൊന്ന് പേർക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടാകുന്നുള്ളു, അനൽസ് ഓഫ് ഓങ്കോളജിയിൽ ഇറ്റാലിയൻ കാൻസർ ഗവേഷകയായ ആൻഡ്രിയ അലിമോൻടി പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.

ഈ കണ്ടെത്തലുകളെത്തുടർന്ന് പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് നൽകുന്ന ആന്റി-ആൻഡ്രോജെൻ ഔഷധങ്ങൾ കോവിഡ്-19 രോഗികളിൽ വ്യത്യാസമുണ്ടാക്കുമോ എന്നറിയാൻ യു.എസ്സിലും യൂറോപ്പിലുമുള്ള ഒന്നിലേറെ ശാസ്ത്രസംഘങ്ങൾ ഗവേഷണങ്ങളിലാണ്.