ദിവസവും 6,000-9,000 ചുവടുകൾ നടക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

0 796

ദിവസവും നടക്കുന്നത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തും. ദിവസവും 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്ന മധ്യവയസ്കരായ മുതിർന്നവർക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 40 മുതൽ 50 ശതമാനം വരെ കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കാണിക്കുന്നു.

സർക്കുലേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി) വരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്. 18 വയസും അതിൽ കൂടുതലുമുള്ള 20,152 പേർ ഉൾപ്പെട്ട എട്ട് പഠനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കണ്ടെത്തലുകൾ.

പഠനങ്ങളുടെ ഭാഗമായി ഒരു ഉപകരണം ഉപയോഗിച്ച് അവരുടെ നടത്തം അളക്കുകയും അവരുടെ ആരോഗ്യം ശരാശരി ആറ് വർഷത്തിലേറെ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. 60 വയസും അതിനുമുകളിലും പ്രായമുള്ളവർ കൂടുതൽ നടക്കുന്നത് അവർക്ക് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള (സിവിഡി) സാധ്യത കുറയ്ക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.