സുഭിക്ഷ കേരളം സഹകരണ ബാങ്കുകളും കാർഷിക വികസനവും; വെബിനാർ സംഘടിപ്പിച്ചു.

0 759

സുഭിക്ഷ കേരളം സഹകരണ ബാങ്കുകളും കാർഷിക വികസനവും; വെബിനാർ സംഘടിപ്പിച്ചു.

കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കായി കാർഷിക വികസന വെബ്ബിനാർ  സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റ് മാനേജ്മെന്റ് കണ്ണൂരും, നബാർഡും, കൃഷി വിജ്ഞാന കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച വെബ്ബിനാർ കൃഷി വകുപ്പ് മന്ത്രി ശ്രീ.വി. എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ ഇടപെടൽ പ്രാദേശിക വികസനത്തിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ വെബ്ബിനാറിന്റെ നാലാം ഘട്ടമാണ് ശനിയാഴ്ച നടന്നത്.  ഭക്ഷ്യ ഉത്പന്നങ്ങൾക്കായി കേരളം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് മാറി കേരളത്തിന്‌ ആവശ്യമായത്  ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള സാഹചര്യം സഹകരണ സംഘങ്ങൾക്ക് സൃഷ്ടിക്കാനാകണമെന്ന അഭിപ്രായം

വെബ്ബിനാറിൽ ഉയർന്നു. കാർഷിക വായ്‌പക്ക് മതിയായ പ്രാധാന്യം നൽകണമെന്നും, വികസന പ്രൊജക്ടുകൾ തയ്യാറാക്കി പ്രാദേശിക വികസനത്തിനുള്ള പരിപാടികൾ തയ്യാറാക്കുമ്പോൾ സഹകരണ ബാങ്കുകളും മറ്റു വകുപ്പുകളും തമ്മിലുള്ള ഏകോപനമാണ് ആവശ്യമെന്നും  വെബ്ബിനാറിൽ അഭിപ്രായപ്പെട്ടു.

തൃശൂർ  നബാർഡ് ഡി. ഡി. എം  ദീപ പിള്ള വെബ്ബിനാറിൽ  അധ്യക്ഷത വഹിച്ചു.   അഗ്രികൾചർ ചീഫ് സ്റ്റേറ്റ് പ്ലാനിങ് ബോർഡ്‌  എസ് എസ് നാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. കാസർഗോഡ് ജോയിന്റ് രജിസ്ട്രർ മുഹമ്മദ്‌ നൗഷാദ്,  തൃശൂർ ജോയിന്റ് രജിസ്ട്രർ രാജൻ വർഗീസ്,  കാസർഗോഡ് ഡി ഡി എം ജ്യോതിഷ് ജഗന്നാഥ്, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഡയരക്ടർ ഡോ. പി. ജയരാജ്‌, കണ്ണൂർ നബാർഡ് ഡി. ഡി. എം.   കെ. വി. മനോജ്‌ കുമാർ, ഐ സി എം ഫാക്കൽറ്റി ഐ അഭിലാഷ് എന്നിവർ സംവദിച്ചു.

വിജയൻ (സെക്രട്ടറി, പള്ളിയാക്കൽ എസ്. സി. ബി.),  അഡ്വ. സന്തോഷ്‌ കുമാർ,  (പ്രസിഡന്റ്‌,  കഞ്ഞിക്കുഴി എസ്. സി. ബി),  ടി. കെ. ബാലകൃഷ്ണൻ, (എം. ഡി.  എം ആർ പി സി മയ്യിൽ), പ്രശാന്ത് (മറ്റത്തൂർ എൽ. സി. സി ) എം. വി. ശശികുമാർ  (ഡയറക്ടർ ഐ സി എം കണ്ണൂർ) എന്നിവർ വെബ്ബിനാറിൽ  ക്ലാസുകൾ കൈകാര്യം ചെയ്തു.