ബീവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ ഗവർണർക്ക് യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് പരാതി നല്കി

0 1,312

 

കോവിഡ്- 19 ൻ്റെ ഭീതിതമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ പൊതു സമൂഹത്തിൻ്റെ പരിപൂർണ്ണ പിൻതുണയിൽ ജാഗ്രതയോടെ പ്രതിരോധ ഇടപെടലുകൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി കൂട്ടം കൂടി നില്ക്കുന്ന ബിവറേജ് കോർപ്പറേഷൻ്റെ ഔട്ട്ലെറ്റ്കൾ അടച്ച് പൂട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് പരാതി നല്കി.

ആരാധനാലയങ്ങൾ ഉത്സവങ്ങൾ, മാളുകൾ, തിയേറ്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ജനങ്ങൾ കൂടുതലായി ഒത്തുചേരുന്ന എല്ലാ സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാർ തന്നെ സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളുടെയും ബാറുകളുടെയും ഷട്ടറുകൾ വലിച്ചിടാനുള്ള അപേക്ഷ നിരസിക്കുകയാണ് ചെയ്തത്.ജനങ്ങളുടെ ജീവന് വിലനല്കാതെ സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് മാത്രമാണ് സർക്കാറിൻ്റെ ചിന്ത.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മാർച്ച് 31 വരെ സംസ്ഥാനത്ത് ഷെഡ്യൂൾ ചെയ്ത പൊതുപരിപാടികൾ നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനുപുറമെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടും ബിവറേജ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന് അത്തരം നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്,

ബെവ്കോയുടെ ക്യൂവിലുള്ളവർ പരസ്പരം അകലം പാലിക്കാത്തതിനാൽ കൂടുതൽ ആളുകൾക്ക് വൈറസ് പടരാനുള്ള സാധ്യത ഔട്ട്ലെറ്റുകളിലൂടെ വർദ്ധിപ്പിക്കുകയാണ് സർക്കാർ നടപടിയിലൂടെ ചെയ്തിരിക്കുന്നത്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന സർക്കാരിനോട് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടച്ച് പൂട്ടാൻ അഭ്യർത്ഥിച്ചിരുന്നു
കൂടുതൽ ആളുകളിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി തൽക്കാലം ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്‌ക്കുന്നതിന്. നിർഭാഗ്യവശാൽ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല

ഇത്തരം സാഹചര്യങ്ങളിൽ ഗവർണറുടെ ഇടപെടൽ വളരെ ആത്യാവശ്യമാണെന്നും സംസ്ഥാനത്തിന്റെ ഭാവിക്കും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കോവിഡ് -19 വൈറസ് കൂടുതൽ ആളുകളിലേക്ക് പടരുന്നതിന്റെ അപകടസാധ്യത ഒഴിവാക്കുന്നതിനും ഗവർണ്ണർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും തൽക്കാലം സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും സുദീപ് ജെയിംസ് പരാതിയിൽ ബോധിപ്പിച്ചു.