സഹകരണ സംഘങ്ങൾ വഴി കശുവണ്ടി സംഭരണം ഏർപ്പെടുത്തിയപ്പോൾ കൊട്ടിയൂർ, പേരാവൂർ മേഖലയിൽ നിന്നും ഒറ്റസംഘം പോലും ഇല്ലാത്തത് കർഷകരെ പ്രയാസത്തിൽ ആക്കിയ പ്രശ്നം DCC ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് കെ. സുധാകരൻ എം.പി. യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എം.പി.യും പേരാവൂർ MLA സണ്ണി ജോസഫും ഇടപ്പെട്ട് കൊട്ടിയൂർ, കേളകം, മണത്തണ, പേരാവൂർ, മുഴക്കുന്ന് തുടങ്ങിയ സ്ഥലത്തെ സഹകരണ സംഘങ്ങളെ കശുവണ്ടി സംഭരണത്തിൽ ഉൾപ്പെടുത്തി. ഇന്ന് മുതൽ കശുവണ്ടി കർഷകർക്ക് മേൽ സഹകരണ സംഘങ്ങളിൽ കശുവണ്ടി വിൽക്കാവുന്നതാണ്.