മൂന്ന് മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

0 522

 

പൊയിനാച്ചി: ദമ്ബതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മാസം മുന്‍പ് വിവാഹിതരായ ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഇരുവരേയും പുറത്ത് കാണാതെ വന്നതോടെ സമീപത്തെ മുറിയില്‍ താമസിക്കുന്നവര്‍ ക്വാര്‍ട്ടേഴ്‌സ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. അടുക്കളയിലെ വാതിലിലൂടെ നോക്കിയപ്പോള്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തി.

ജയകുമാരിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ അവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്. ജയയേയും കുട്ടിയേയും കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബാലനീതി വകുപ്പ് പ്രകാരവും അന്ന് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരുന്നു. പിന്നീട് ജിഷാന്തിന്റെ കൂടെ കോടതിയില്‍ ഹാജരായി ജയകുമാരി ജാമ്യമെടുത്തു. കുഞ്ഞിനെ അച്ഛനൊപ്പം വിടുകയും ചെയ്തു.