തൂങ്ങി നിന്ന മൃതദേഹത്തിന് അരികെ ഭാര്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിനഞ്ചിലേറെ മണിക്കൂര്‍; മൃതദേഹത്തോട് അനാദരം കാട്ടിയ ആലുവ സിഐക്ക് സസ്പെന്ഷന്
തൂങ്ങി നിന്ന മൃതദേഹത്തിന് അരികെ ഭാര്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിനഞ്ചിലേറെ മണിക്കൂര്‍; മൃതദേഹത്തോട് അനാദരം കാട്ടിയ ആലുവ സിഐക്ക് സസ്പെന്ഷന്
ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്ബ് ഓഫീസിന് സമീപം തൂങ്ങിമരിച്ച ഗൃഹനാഥന്റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്ന പരാതിയില്‍ ആലുവ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ വി.എസ്. നവാസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് നടപടിയെടുത്തത്. മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്തയായത് ഇന്നലെ അന്‍വര്‍ സാദത്ത് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. സമയബന്ധിതമായി പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന സ്പെഷല്‍ ബ്രാഞ്ച് പോലീസിന്റെ റിപ്പോര്‍ട്ടാണ് സസ്പെന്‍ഷനു കാരണമായത്. ജില്ലാ പോലീസ് മേധാവിയുടെ തോട്ടക്കാട്ടുകരയിലെ ക്യാമ്ബ് ഓഫീസിന് എതിരെ കുരുതിക്കുഴി വീട്ടില്‍ ജോഷി (67)യാണ് തിങ്കളാഴ്ച്ച വൈകിട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ രോഗിയായ ഭാര്യ മൃതദ്ദേഹത്തിന് കാവല്‍ ഇരിക്കേണ്ടതായും വന്നു. രണ്ട് മക്കളും യുഎഇയിലാണ് ജോലി ചെയ്യുന്നത്. വൈകിട്ട് 5.15ഓടെ അറിയിച്ചിട്ടും സന്ധ്യയാകുമെന്ന പേരില്‍ മൃതദേഹം താഴെയിറക്കിയില്ല. രാവിലെ ആലുവ എംഎല്‍എ പരാതി പറഞ്ഞഞപ്പോഴാണ് എട്ടരയോടെ മൃതദേഹം താഴെയിറക്കിയത്.