ഞായറാഴ്ച ലോക്ക്ഡൗണ്‍:ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കും? ആര്‍ക്കെല്ലാം യാത്ര ചെയ്യാം?സർക്കാർ ഉത്തരവിറക്കി

0 651

ഞായറാഴ്ച ലോക്ക്ഡൗണ്‍ :ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കും? ആര്‍ക്കെല്ലാം യാത്ര ചെയ്യാം?സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഞായറാഴ്ചകളിൽ ഏതെല്ലാം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഞായറാഴ്ച ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്നാണ് നിർദേശം. എന്നാൽ അത് എങ്ങനെയാകുമെന്ന് ചോദ്യങ്ങളുയർന്നിരുന്നു. അതിനാലാണ് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിത്.

ഞായറാഴ്ച തുറന്നു പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ:-

അവശ്യസാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, ആശുപത്രികൾ, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾ, ഹോട്ടലുകളിൽ ടേക്ക് എവേ കൗണ്ടറുകൾ.

യാത്രയ്ക്കുള്ള അനുമതി ഇവർക്ക് മാത്രം:-

ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാൽ അവർ ജില്ലാ ഭരണകൂടത്തിൽനിന്നോ പോലീസിൽനിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാൻ.

വാഹനങ്ങൾ അധികം പുറത്തിറങ്ങാത്തതിനാൽ പെട്രോൾ പമ്പുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കിൽ അതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.