സുനിൽ ആലിക്കൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി ചുമതലയേറ്റു

0 1,855

സുനിൽ ആലിക്കൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി ചുമതലയേറ്റു

 

മാനന്തവാടി: മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി സുനിൽ ആലിക്കൽ ചുമതലയേറ്റു. മാനന്തവാടി ക്ലബ്ബുക്കുന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന ഡെന്നിസൺ കണിയാരം മിനുട്സ് ബുക്ക് കൈമാറി സ്ഥാനമേറ്റു. ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യതു. എക്കണ്ടി മൊയ്തൂട്ടി, നാരായണവാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, ടി.എ.റെജി, സി.കെ.രത്‌നവല്ലി, സാബു പൊന്നിയിൽ, റഷീദ് തൃശ്ശിലേരി, ഗിരിജ മോഹൻ ദാസ്, അസീസ്സ് വാളാട്, സുശോഭ് ചെറു കുമ്പം, ബേബി ഇളയിടം, ജോസ് പാറയ്ക്കൽ, പി.കെ.സുകുമാരൻ എന്നിവർ സംസാരിച്ചു.