വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സണ്ണിജോസഫ് എം.എൽ.എ അനുശോചിച്ചു

0 306

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സണ്ണിജോസഫ് എം.എൽ.എ അനുശോചിച്ചു

ഇരിട്ടി :രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സണ്ണി ജോസഫ് എം.എൽ.എ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലേയും സാംസ്‌കാരിക, ബൗദ്ധിക മണ്ഡലങ്ങളിലെ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ മരണം തീരാത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്. അനുഭവ സമ്പത്തിന്റെയും അറിവിന്റെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും വിലമതിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ജനങ്ങൾക്കുമുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി എം എൽ എ അറിയിച്ചു.
സോഷ്യലിസ്റ്റ് നേതാവും എം.പിയും സാംസ്‌കാരിക നായകനും എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയുമായ വീരേന്ദകുമാറിന്റെ മരണം സംസ്ഥാനത്തിനും രാജ്യത്തിനും തീരാ നഷ്ടവുമാണെന് കേരളാ കോൺഗ്രസ് (ജേക്കബ്) അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി, കേരളാ ദളിത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് വൽസൻ അത്തിക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാത്തുക്കുട്ടി പന്തപ്പാക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ജെ മാണി, സജി കാട്ടുവിള, പ്രമോദ് മട്ടന്നൂർ, കെ.വി വർഗീസ് കുളംകുത്തിയിൽ എന്നിവർ സംസാരിച്ചു.
ലോക് താന്ത്രിക്ക് ജനതാദൾ പേരാവൂർ നിയോജക മണ്ഡലം കമ്മിററി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.വി.എം വിജയൻ, സി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.സി ജോസഫ് മാസ്റ്റർ, രതീഷ് കാരക്കണ്ടി എന്നിവർ സംസാരിച്ചു.
എം പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൻ സി പി സംസ്ഥാന സിക്രട്ടറി കെ.കെ. രാജൻ, ജില്ലാ സിക്രട്ടറി അജയൻ പായം എന്നിവർ അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെ ഇരിട്ടിയിൽ സർവ്വ കക്ഷി അനുശോചന യോഗം നടക്കും.