സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു

സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു

0 260

സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു

കാസര്‍ഗോഡ്: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു. മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവയുടെ പ്രവര്‍ത്തനം ഇടവേളകളില്ലാതെ രാവിലെ 11 മുതല്‍ അഞ്ചു വരെയും മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അറു വരെയും ക്രമീകരിച്ചതായി മേഖലാ മാനേജര്‍ അറിയിച്ചു.

കാസര്‍ഗോഡ് അടിയന്തിര സാഹചര്യങ്ങളില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വിളിക്കാം. പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 04994 255001 എന്ന നമ്ബറിലേക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി 04994-255004 എന്ന നമ്ബറിലേക്കും വിളിക്കാം. ക്രമസമാധാന സംബന്ധമായ പ്രശ്‌നങ്ങള്‍ പോലീസിനെ അറിയിക്കാന്‍ 112, 1090, 04994 257371, 9497980941 എന്നീ നമ്ബറുകളിലേക്കും വിളിക്കാം.

 

Get real time updates directly on you device, subscribe now.