സു​ശാ​ന്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സ്

0 608
മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര സൈ​ബ​ര്‍ സെ​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​ശാ​ന്തി​നെ മും​ബൈ​യി​ലെ ജു​ഹു​വി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.