പരാതിക്കാരെ പീഡിപ്പിക്കുന്നു; കോട്ടയം ക്രൈംബ്രാഞ്ച് സിഐയെ സസ്‌പെന്‍ഡ് ചെയ്തു

0 161

പരാതിക്കാരെ പീഡിപ്പിക്കുന്നു; കോട്ടയം ക്രൈംബ്രാഞ്ച് സിഐയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ ഇയാള്‍ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടത്. കടുത്ത വിമര്‍ശനമാണ് സിഐയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നുംഒരു നിമിഷം പോലും ഇയാളെ സര്‍വീസില്‍ ഇരുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച്‌ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്‌.വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കി.

Get real time updates directly on you device, subscribe now.