സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്

0 282

സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്

 

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ്. സ്വപ്ന ഒരു മാസം മൂന്ന് ലക്ഷത്തിലധികം രൂപ വീതം ശമ്പളം വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളം കൈമാറിയത് പിഡബ്ല്യുസിക്കാണ്. പിഡബ്ല്യുസി വിഷൻ ടെക് എന്ന സ്ഥാപനം വഴിയാണ് സ്വപ്നയ്ക്ക് ശമ്പളം നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൂർത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പിഡബ്ല്യുസി, വിഷൻടെക് അധികൃതർ മൊഴി നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ട്.

അതേസമയം, കസ്റ്റംസ് ഇന്ന് സ്വപ്നയെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെയും ഒരേ സമയം ചോദ്യം ചെയ്യുകയാണ്. ജയിലിലെത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കാക്കനാട് ജയിലാണ് സ്വപ്നയെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നത്.