കുട്ടികൾക്കായുള്ള നീന്തല്‍ പരിശീലന ക്യാമ്പിന് നെടുംപുറംചാൽ കാഞ്ഞിരപ്പുഴ ചെക്ക് ഡാമില്‍ തുടക്കമായി

0 1,382

 

പേരാവൂര്‍: കണിച്ചാർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ സ്പോർട്സ് കൗൺസിൽ, പേരാവൂർ ഫയർഫോഴ്സ്, ഗയ നെടുംപുറംചാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിന് നെടുംപുറംചാൽ കാഞ്ഞിരപ്പുഴ ചെക്ക് ഡാമില്‍ തുടക്കമായി. 10 ദിവസങ്ങളിലായി 8 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് നീന്തല്‍ പരിശീലനം നടത്തുന്നത്. പരിശീലനത്തില്‍ 200 ഓളം കുട്ടികൾ പങ്കെടുക്കും. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രമേശ് ആലച്ചേരിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

പരിശീലന പരിപാടി എം.എല്‍.എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍ മുഖ്യാഥിതി ആയി.

പേരാവൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി കെ.പി മോഹനന്‍ ,പഞ്ചായത്ത് അംഗം ജിഷാ സജി, ക്യാമ്പ് കണ്‍വീനര്‍ സതീഷ് മണ്ണാര്‍കുളം, ബണ്ട് സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് മാലത്ത്, ഗയ പ്രസിഡന്റ് അഭിലാഷ് മാലത്ത്, ബീന തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു