തദ്ബീർ ക്യാമ്പയിൻ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

0 467

കൽപ്പറ്റ : “വിദ്യകൊണ്ട് പ്രബുദ്ധരാകാം സംഘടന കൊണ്ട് ശക്തരാകാം” എന്ന പ്രമേയത്തിൽ എംഎസ്എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ബീർ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

അരാഷ്ട്രീയവാദവും മതനിരാസവും ശക്തമായി വ്യാപിക്കുന്ന സമൂഹത്തിൽ പുതു തലമുറയെ ജനാധിപത്യ മാർഗ്ഗത്തിൽ ഉദ്ബോധിപ്പിക്കുക, സംഘബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിയോജകമണ്ഡലം എം.എസ്.എഫ് മുന്നോട്ട് പോകുന്നത്.ഫെബ്രുവരി 10 മുതൽ മാർച്ച്‌ 9 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ശാഖാതലങ്ങളിൽ സംഘടനക്ക് പുത്തനുണർവേകും.