വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി.നസീറുദ്ദീൻ അവർകളുടെ അകാല നിര്യാണത്തിൽ പുൽപ്പള്ളിയിലെ വിവിധ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽ സെക്രട്ടറിയായും,പ്രസിഡണ്ടായും നാല് പതിറ്റാണ്ട് കാലം ധീരമായി കേരളത്തിലെ വ്യാപാര മേഖലയെ നയിച്ച നസീറുദ്ദീന് വ്യാപാര സമൂഹവും,പൊതു സമൂഹവും ചേർന്ന് അനുശോചനങ്ങൾ അർപ്പിച്ചു.
താൻ നേതൃത്വം നൽകുന്ന വ്യാപാരി സമൂഹത്തിനുവേണ്ടി ഏതറ്റം വരെ പോകാനും,വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എവിടെയും ധീരമായി തുറന്നു പറയാനും അവകാശങ്ങൾ നേടിയെടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവായിരുന്നു നസീറുദ്ദീൻ എന്ന് യോഗം വിലയിരുത്തി.
അദ്ദേഹത്തിൻ്റെ വേർപാട് വ്യാപാരി സമൂഹത്തിനു മാത്രമല്ല കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനാ തലത്തിൽ ഒരു നേതൃത്വത്തിന്റെ തീരാനഷ്ടം കൂടിയാണ് എന്ന് യോഗം വിലയിരുത്തി.
പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ മൗനജാഥ നടത്തി
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച അനുശോചന സമ്മേളനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടിഎസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
വിവിധ സാമൂഹ്യ- രാഷ്ട്രീയ- സാംസ്ക്കാരിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.എസ്.സുരേഷ് ബാബു, കെ.എൽ.പൗലോസ്,കെ.കെ. അബ്രഹാം, അനിൽ സി. കുമാർ,കെ.ഡി.ഷാജി ദാസ്,വി.എം.പൗലോസ്, പി.എസ്.ജനാർദ്ദനൻ, തൃദീപ് മാസ്റ്റർ, ടി.ജെ.ചാക്കോച്ചൻ, വി.എം.പൗലോസ്, മഹ്ദൂമി തങ്ങൾ,കെ.എ.സ്കറിയ,എൻ.യു. ഇമ്മാനുവൽ,ഇ.ടി. ബാബു,കെ എസ് അജിമോൻ, പി ആർ വിജയൻ,ഇ.കെ.മുഹമ്മദ്, കെ.ജോസഫ്, സി കെ ബാബു,സുനിൽ ജോർജ്,കെ വി റഫീഖ്. എന്നിവർ സംസാരിച്ചു.