ടേക്ക് ഓഫ്:ജില്ലാ ജഡ്ജിയുമായി കുട്ടികള്‍ സംവദിച്ചു

0 169

ടേക്ക് ഓഫ്:ജില്ലാ ജഡ്ജിയുമായി കുട്ടികള്‍ സംവദിച്ചു

ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ ജഡ്ജി എ. ഹാരിസിനോട്  കുട്ടികള്‍ ചോദ്യങ്ങളും സംശയങ്ങളുമായി എത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തുവെന്നും, സ്‌കൂള്‍ എന്ന് തുറക്കുമെന്നും  കൂട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു കുട്ടികളുടെ പരിഭവങ്ങള്‍. കുറച്ചു കൂടി ക്ഷമിക്കൂ ഇളവുകള്‍ വരുമെന്നും പറഞ്ഞു ജില്ലാ ജഡ്ജി അവരെ സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം പാഴാക്കാതെ അവരവരുടെ അഭിരുചിക്ക് അനുസരിച്ച് അറിവുകള്‍ നേടാനും ഉപദേശം നല്‍കി. വിവര വിനിമയ സാങ്കേതികതയുടെ കാലത്ത് അറിവാണ് പ്രധാനമെന്നും  കുട്ടികളോട് അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസ്സം മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടാറുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ജഡ്ജി ഉറപ്പ് നല്‍കി. ജില്ലാ ജഡ്ജിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. യു സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു