തളിപ്പറമ്പ്: തളിപ്പറമ്പ്നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു . ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി അധ്യക്ഷത വഹിച്ചു. .കരട് പദ്ധതി രേഖ പ്രകാശനം വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ നിർവഹിച്ചു.കരട് പദ്ധതി അവതരണം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം കെ ഷബിത നിർവഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ നബീസ ബീവി, പി .പി മുഹമ്മദ് നിസാർ,കെ പി ഖദീജ, കൗൺസിലർമാരായ ഒ സുഭാഗ്യം, കെ വത്സരാജൻ, മുൻ നഗരസഭ അധ്യക്ഷൻ അള്ളാംകുളം മഹമൂദ് ,മുൻ നഗര സഭ വൈസ് ചെയർമാൻ പി ഗംഗാധരൻ ,നഗരസഭ സെക്രട്ടറി കെ പി സുബൈർ, നഗരസഭ എഞ്ചിനീയർ വി വിമൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് പി എം എ വൈ പദ്ധതിയിൽ മികച്ച സേവനം നടത്തിയ വിജേഷ് ബേബി, സംരംഭ പ്രോത്സാഹന പദ്ധതിയിൽ മികച്ച സേവനം നടത്തി ടാർജറ്റ് പൂർത്തീകരിച്ച അർജുൻ എം, കെ എൻ അഞ്ജു എന്നിവർക്ക് എം എൽ എ ഗോവിന്ദൻ മൊമെന്റോ നൽകി.