തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തും ഉദയഗിരി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘ആട് ഗ്രാമം’ പദ്ധതിയിൽ ആടുകളെ വിതരണം ചെയ്തു
ആലക്കോട്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തും ഉദയഗിരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹരിത ഗ്രാമം സുന്ദര ഗ്രാമത്തിന്റെ ഭാഗമായി’ ആട് ഗ്രാമം പദ്ധതിയിൽ ആടിനെ വിതരണം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. അബീഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ വിനോദ് ഗ്രാമപഞ്ചായത്ത് അംഗം എം.സി. ജനാർദ്ദനൻ ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. ബിജോയ് വർഗീസ്, ബിന്ദു രാജേഷ്, വിഇഒ കെ. അജേഷ് എന്നിവർ പ്രസംഗിച്ചു.