തമിഴ് നടി ദീപ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

0 1,202

ചെന്നൈ: തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29)  ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും  ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ.

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് ദീപയെ വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലിയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെതെന്നും ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു

Get real time updates directly on you device, subscribe now.