കയ്യടിനേടി തമിഴ്‌നാടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

0 1,507

 

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേരളം നടത്തുന്ന ശക്തമായ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രശംസ നേടിയിരുന്നു. എന്നാല്‍, കേരളത്തിന്റെ പോലും കൈയടി നേടുകയാണ് അയല്‍സംസ്ഥാനമായ തമിഴ്‌നാട്. തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്‌കറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂളുകളും ബാറുകളുമെല്ലാം അടച്ചു. പൊതു ഇടങ്ങളില്‍ കൈകഴുകാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളും പോലീസും ഒരുപോലെ സഹകരിക്കുന്നുണ്ടെന്ന് മധുര സിറ്റി എസ്.ഐ സോനൈ പറഞ്ഞു. പത്തു ലക്ഷം മാസ്‌കുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തിരിക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനില്‍പോലും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്കു പോകുന്ന കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ചെക്‌പോസ്റ്റുകളില്‍ ഇതിനായി പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്.