ടാക്സി കൂലി ഇനത്തിലും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു; അമിത ചാർജ് ഈടക്കുന്നതായി പരാതി.

0 844

ടാക്സി കൂലി ഇനത്തിലും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു; അമിത ചാർജ് ഈടക്കുന്നതായി പരാതി.
മട്ടന്നൂർ: രണ്ട് മാസത്തിലധികമായി വിദേശത്ത് ലോക് ഡൗണിലായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ പക്കൽ നിന്നും വിമാനത്താവള അധികൃതരുടെ ഒത്താശയോടെ അമിത ടാക്സി കൂലി ഈടാക്കുന്നതായി പരാതി. മട്ടന്നൂരിൽ നിന്നും 40 കിലോ മീറ്റർ മാത്രമുള്ള മാഹിയിലേക്ക് ഒരു വീട്ടമ്മയിൽ നിന്നും 3500 രൂപയാണ് ടാക്സി കൂലി ഇനത്തിൽ ഈടാക്കിയത് തൊട്ടടുത്ത ചാവശ്ശേരിയിലേക്കു 1000 രൂപയും, വീട്ടിൽ നിന്നും ആരും കൂട്ടാൻ വരേണ്ടന്നും തങ്ങൾ ആളുകളെ വീട്ടിൽ എത്തിക്കും എന്നാണ് വിമാനത്താവള അധികാരികൾ പറയുന്നത് . അമിത ടാക്സി കൂലി നിയന്ത്രിക്കാൻ ഇടപെടണമെന്ന് ബഹു: ജില്ലാ കലക്ടറോട് ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗിസ് ആവശ്യപ്പെട്ടു.