‘ചായ വിളമ്പുന്ന റോബോ’ എട്ടാം ക്ലാസുകാരന്റെ 800 രൂപയുടെ കണ്ടുപിടിത്തം

0 408

മലപ്പുറം: വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ചായയും മറ്റും എത്തിക്കുന്ന റോബോട്ടിക് സിസ്റ്റം ആദ്യമായി മലയാളികള്‍ കണ്ടത് സി ഐ ഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ്. എന്നാല്‍ ഇതൊരു കോമഡി സീനല്ല. വീട്ടിലെത്തുന്ന വിരുന്നുകാര്‍ക്ക് ചായയും പലഹാരവും നല്‍കാന്‍ 800 രൂപ ചെലവില്‍ കുഞ്ഞന്‍ റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് നാട്ടിലെ കുട്ടി ശാസ്ത്രഞ്ജനന്‍ കോട്ടയ്ക്കല്‍ എടരിക്കോട് പാണ്ടിക്കാട്ട് വീട്ടിലെ ആറാം ക്ലാസുകാരന്‍ ജോണ്‍ പോള്‍.

പാചകം ചെയ്ത ഭക്ഷണം റോബോട്ടിന്റെ കൈയിലുള്ള പാത്രത്തില്‍ വച്ചാല്‍ അതിഥികള്‍ക്ക് എത്തിച്ചുകൊടുക്കും. നാട്ടിലിപ്പോള്‍ പതിനൊന്നുകാരനായ ജോണും ജോണിന്റെ ഫുഡ് ഡെലിവറി റോബോട്ടുമാണ് ഹീറോ. ചെറുപ്പത്തില്‍ തന്നെ ഇലക്ട്രിക് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന പ്രകൃതക്കാരനാണ് ജോണ്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രണ്ടാഴ്ച കൊണ്ടാണ് ഒന്നര മീറ്റര്‍ നീളവും 60 സെന്റീമീറ്റര്‍ വീതിയുമുള്ള റോബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.