കേളകം: സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപകരെ ആദരിച്ചു. സ്കൂളിലെ 29-ാളം അധ്യാപകരെയാണ് സമ്മാനങ്ങളും പുഷ്പങ്ങളും നൽകി ആദരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കേളകം സബ്ബ് ഇൻസ്പെക്ടർ ജാൻസി മാത്യു മുഖ്യാതിഥിയായെത്തി. പി.ടി.എ പ്രസിഡന്റ് ബിന്റോ സി കറുകയിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അഭിഷിക്ത, മദർ പി.ടി.എ പ്രസിഡന്റ് ഷീന തുടങ്ങിയവർ സംസാരിച്ചു.