അവധിയെടുക്കുന്ന അധ്യാപകര്‍ ഇനി മാര്‍ച്ചില്‍ തിരികെവരേണ്ട

0 197

അവധിയെടുക്കുന്ന അധ്യാപകര്‍ ഇനി മാര്‍ച്ചില്‍ തിരികെവരേണ്ട

കരിവെള്ളൂര്‍: ദീര്‍ഘകാലാവധി കഴിഞ്ഞ് അധ്യാപകര്‍ അക്കാദമികവര്‍ഷാവസാനം ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഏഴുവര്‍ഷംമുമ്ബ് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കാതെ നിരവധി അധ്യാപകര്‍ ദീര്‍ഘകാലാവധികഴിഞ്ഞ് മാര്‍ച്ചില്‍ ജോലിയില്‍ പുനഃപ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

ദീര്‍ഘകാലം അവധിയെടുത്ത അധ്യാപകര്‍ മാര്‍ച്ചില്‍ ജോലിയില്‍ പുനഃപ്രവേശിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. അധ്യാപകര്‍ക്ക് രണ്ടുമാസത്തെ അവധിക്കാലശമ്ബളം നല്‍കേണ്ടിവരുന്നതിനാല്‍ സര്‍ക്കാരിന് ഭാരിച്ച സാമ്ബത്തികബാധ്യതയുണ്ടാകുന്നുമുണ്ട്. പഠനം, ഭാര്യക്കൊപ്പം അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം വിദേശത്തോ സ്വദേശത്തോ കഴിയാന്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയോ അല്ലാതെയോ ചികിത്സയ്ക്ക്, ഉയര്‍ന്ന ജോലി തുടങ്ങി ആവശ്യങ്ങള്‍ക്ക് അവധിയെടുത്തശേഷം മടങ്ങിവരുന്ന അധ്യാപകരെ ഇനിമുതല്‍ മാര്‍ച്ചില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കില്ല. ഇവരില്‍നിന്ന് മധ്യവേനലവധിക്കാലവുംകൂടി ചേര്‍ത്ത് അവധി അപേക്ഷ വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.