വെള്ളിയാംപറമ്പിൽ വന്‍ തീപ്പിടിത്തം
മട്ടന്നൂര്‍: വെള്ളിയാംപറമ്ബില്‍ 200 ഏക്കറിലധികം സ്ഥലത്ത് തീപ്പിടിച്ചു. വെള്ളിയാംപറമ്ബിലെ പെയിന്റ് കമ്ബനിക്ക് പിന്നിലായി വിമാനത്താവളത്തിനായി ഏറ്റെടുത്ത കൊതേരി വരെയുള്ള സ്ഥലത്താണ് തീ പടര്‍ന്നത്. കാടും കശുമാവിന്‍ തോട്ടങ്ങളുമാണ് വ്യാപകമായി കത്തിനശിച്ചത്.
മട്ടന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ രണ്ട് ഫയര്‍ എന്‍ജിനുകളെത്തി വ്യാഴാഴ്ച ഉച്ച മുതല്‍ രാത്രിവരെ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പലയിടത്തേക്കും റോഡ് സൗകര്യമില്ലാത്തത് തീകെടുത്തുന്നത് ദുഷ്കരമാക്കി. അഗ്നിരക്ഷാസേനാംഗങ്ങള്‍ വെള്ളവും മറ്റ് ഉപകരണങ്ങളുമായി നടന്നുചെന്നാണ് തീയണച്ചത്.