ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിലെല്ലാം കണിദർശനത്തിന് വിലക്ക് 

0 530

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിലെല്ലാം കണിദർശനത്തിന് വിലക്ക്

ഇരിട്ടി: മേഖലയിൽ വിപുലമായി വിഷു ആഘോഷവും കണിദർശനവും കൈനീട്ടവും മറ്റും നടത്തിവരുന്ന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികൾക്ക് വിഷുദിവസം ദർശനവിലക്ക് ഏർപ്പെടുത്തിയതായി അതത് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കീഴൂർ മഹാദേവക്ഷേത്രം, കീഴൂർ മഹാവിഷ്ണുക്ഷേത്രം, കൈരാതി കിരാത ക്ഷേത്രം, കീഴൂർ വൈരീഘാതകൻ ഭഗവതിക്ഷേത്രം, തന്തോട് ചോംകുന്ന് ശിവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ക്ഷേത്രത്തിനകത്തെ ചടങ്ങ് മാത്രം നടക്കും. പുലർച്ചെ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഏഴുമണിയോടെ നടയടക്കും. ലോക്ക്‌ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ സമയങ്ങളിൽ വിശ്വാസികൾ ക്ഷേത്രത്തിൽ ദർശനത്തിനെത്താതെ ക്ഷേത്രക്കമ്മിറ്റികളോട് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു

Get real time updates directly on you device, subscribe now.