ശേഖരപുരം ധന്വന്തരി ക്ഷേത്രം – SEKHARAPURAM TEMPLE ADAKKAPUTHUR

SEKHARAPURAM TEMPLE ADAKKAPUTHUR PALAKKAD

0 631

കേരളീയ ചുമർച്ചിത്രങ്ങൾക്കു പ്രസിദ്ധമാണ് ശേഖരപുരം ധന്വന്തരി ക്ഷേത്രം. മലബാറിൽ മൂത്തേടത്തു മാടമ്പ് അംശം അടക്കാപുത്തുർ ദേശം.ഇന്ന് പാലക്കാട് ജില്ലയിലെ ഒററപ്പാലം താലൂക്കിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

കോഴിക്കോട്ട് സാമൂതിരിമാരുടെ  കളരി ഗുരുനാഥനായ തമ്മെ മൂത്ത പണിക്കരുടെ ഒരു താവഴി ഏതാണ്ട് ഇരുന്നൂറിയമ്പത് കൊല്ലം മുമ്പ് രായിരനെല്ലൂർ തെക്കുംമല നിന്നും അടക്കാപുത്തൂ രിലേക്ക്  കുടിയേറുകയുണ്ടായി അതിനും മുൻപ്, എ.ഡി.1487 മുതൽ ക്കെങ്കിലും  ഇവർക്ക് നെടുങ്ങനാട്ടിൽ ഭൂമിയുണ്ട്. ഇങ്ങനെ  കരിമ്പുഴ, നെല്ലൂർ, കുലുക്കിലിയാട് തുടങ്ങിയ പ്രദേശങ്ങളിലെ അനേകം ഭൂമിയും ചില ക്ഷേത്രങ്ങളും തമ്മെ പണിക്കർക്ക് സ്വന്തമായുണ്ട്. അതിലൊന്നാണ് ശേഖരപുരം ക്ഷേത്രം. ക്ഷേത്രം നടത്തിപ്പ് അടക്കാപുത്തുർ പുത്തൻമഠം വകയായിരുന്നു.

ക്ഷേത്രം

എ.ഡി. പതിനഞ്ചാം നൂററാണ്ടിലെ വാസ്തുവോടു കൂടിയതാണ് ഈ ക്ഷേത്രം. ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മാത്രമേ ഈ പഴക്കമുള്ളൂ. ചുറ്റമ്പലം നൂറു കൊല്ലം മുൻപ് നിർമ്മിച്ചതാണെന്ന് വാതിൽമാടത്തിൽ ഗ്രന്ഥാക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. ക്ഷേത്രം പരിയാനമ്പററക്കാവ് തട്ടകത്തിലാണ് സ്ഥിതിചെയ്യുന്നത്.

പ്രതിഷ്ഠകൾ

ധന്വന്തരി

ചതുർബാഹുവായ വിഷ്ണുവാണ് പ്രതിഷ്ഠ. സുമാർ എഴുപത് കൊല്ലം മുൻപ് ഉത്സവം നടന്ന ശേഷം സമീപകാലത്തായി വീണ്ടും തുടങ്ങി. ഈക്കാടാണ് തന്ത്രി.

വല്ലഭ ഗണപതി

ക്ഷേത്രത്തിൽ പത്‌നീസമേതനായ വിഘ്നേശ്വരൻറെ പ്രതിഷ്ഠയുണ്ട്. ദാമ്പത്യസൗഖ്യത്തിനും സുഖസമ്പത്തിനും വല്ലഭ ഗണപതിയുടെ ആരാധന ഉത്തമമാകുന്നു. അതിനാൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ പതിവായി നടന്നു വരുന്നു.

പ്രഭാ സാത്യകി സമേതനായ ശാസ്താവ്

ക്ഷേത്രത്തിൽ ശാസ്താ പ്രതിഷ്ഠയുണ്ട്. മണ്ഡല കാലത്തു ശബരിമലക്ക് അനേകം അയ്യപ്പന്മാർ ഇവിടെ മാലയിട്ടു വരുന്നു.

ധർമ്മോത്ത് മൂത്ത പണിക്കരുടെ നിത്യാരാധനാ ശ്രീചക്രം

1980 കാലം മുതൽ ക്ഷേത്രത്തിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന തമ്മെ മൂത്ത പണിക്കർ സ്ഥാനിയുടെ ആരാധനാ ദേവതകളെ സമീപ കാലത്തായി മതിൽക്കെട്ടിനുള്ളിൽ ഒരു മണ്ഡപപ്പുര കെട്ടി അതിൽ വെച്ചിട്ടുണ്ട്. പരിവാര മൂർത്തികൾക്കുള്ള ആരാധന നടത്തിവരുന്നുണ്ട്.

ബ്രഹ്മരക്ഷസ്സും നാഗങ്ങളും

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നാഗദേവതയുടെയും ബ്രഹ്മരക്ഷ സ്സിൻറെയും കുടിവെപ്പുണ്ട്.