വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും.
-
- ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കുന്നു.
- ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിയ്ക്കുന്നു.
- നാരങ്ങയിലടങ്ങിയ നാരുകൾ ശരീരത്തിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു.
- പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന നാരങ്ങ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
- ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ഗ്രാസ്ട്രബിൾ ഇല്ലാതാക്കുകയും ചെയ്യും.
- കരളിനെ ശുദ്ധീകരിക്കുന്നു.
- ശ്വാസനാള അണുബാധ തടയുന്നു.
- നാരങ്ങയിൽ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
- നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേധന കുറയ്ക്കുന്നു.
- പല്ലുവേദയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം