ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ്‌ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സച്ചിനെ അഞ്ചാമതായി തെരഞ്ഞെടുത്ത് വസീംഅക്രം

0 372

ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ്‌ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സച്ചിനെ അഞ്ചാമതായി തെരഞ്ഞെടുത്ത് വസീംഅക്രം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അ‍ഞ്ച് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ പാക്കിസ്ഥാന്‍ ബൗളിംഗ് ഇതിഹാസം വസീം അക്രം ഈ തിരഞ്ഞെടുപ്പ് ഏറ്റെടുത്തിരിക്കുകയാണ്.
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അക്രത്തിന്റെ പട്ടികയില്‍ അഞ്ചാമതാണ്.വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് അക്രം ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി തെരഞ്ഞെടുത്തത്.ലിസ്റ്റിൽ രണ്ടാമത് 2016ൽ വിട പറഞ്ഞ ന്യൂസിലന്‍ഡ‍് മുന്‍ നായകന്‍ മാർട്ടിൻ ക്രോയും.വെസ്റ്റ് ഇൻഡീസിന്റെ തന്നെ താരം ബ്രയാൻ ലാറയാണ് മൂന്നാമത്, പാകിസ്ഥാന്റെ ഇൻസമാമുൽ ഹഖ് നാലാമതും.ഇന്‍സമാമിനുംശേഷമാണ് സച്ചിന് അക്രത്തിന്റെ പട്ടികയില്‍ സ്ഥാനം.
ഇതിന് അക്രം പറയുന്ന ന്യായീകരണം, പതിനാറാം വയസില്‍ സച്ചിനെതിരെ പന്തെറിഞ്ഞശേഷം അദ്ദേഹത്തിന്റെ കരിയറിലെ സുവര്‍ണഘട്ടത്തില്‍ ഒരിക്കലും സച്ചിനെതിരെ പന്തെറിഞ്ഞിട്ടില്ല എന്നതാണ്. 1989നുശേഷം 1999ലാണ് സച്ചിനെതിരെ ടെസ്റ്റില്‍ പന്തെറിയുന്നത്. അതിനാല്‍ തന്നെ ഒരു ബൗളറെന്ന നിലയില്‍ സച്ചിനിലെ ബാറ്റ്സ്മാനെ വിലയിരുത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അക്രം പറഞ്ഞു.