പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ തുടങ്ങി
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2022-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിനും ചേരാം. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി പഠിതാക്കൾക്കും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കൾക്കും കോഴ്‌സ് സൗജന്യമായിരിക്കും. ഫോൺ: 9495365907.