കണ്ണൂരിൽ നിന്ന് രക്ഷപെട്ട റിമാന്‍ഡ് തടവുകാരൻ പിടിയിൽ

0 173

 

കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിനിടയിൽ രക്ഷപ്പെട്ട കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരനെ നാദപൂരം ബസ് സ്റ്റാൻഡിൽ നിന്നും പൊലീസ് പിടികൂടി. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് ബുധനാഴ്ച രാവിലെ ചികിത്സയ്ക്കായി ജില്ല ആശുപത്രിയിൽ എത്തിയതിനിടയിൽ പൊലീസിന്റെ കണ്ണൂവെട്ടിച്ച് കടന്നുകളഞ്ഞത്.
ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാജൻ. ഈ കേസിൽ വളയം പൊലീസ് സ്റ്റേഷനിൽനിന്നും പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21നാണ് ഇയാൾ റിമാൻഡിലായത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തിരികെയെത്തിച്ചു.