തലപ്പുഴ 44 ല്‍ ജുമാ മസ്ജിദ് പരിസരത്ത് അഗ്നിബാധ; ഫയര്‍ ഫോഴ്‌സും, പോലീസും,നാട്ടുകാരും സംയുക്തമായി തീയണച്ചു

0 813

 

തലപ്പുഴ: തലപ്പുഴ 44 ജനവാസ കേന്ദ്രത്തിന് സമീപത്തായുള്ള ജുമാമസ്ജിദിന് സമീപത്തായുള്ള പ്രദേശത്ത് അഗ്‌നിബാധയുണ്ടായി .ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടുകൂടെയാണ് സംഭവം.തീ വ്യാപിക്കുന്നതിന് മുമ്പേ ഫയര്‍ ഫോഴ്‌സും,പോലീസും,നാട്ടുകാരും സംയുക്തമായി തീയണച്ചു. ഫയര്‍ ഫോഴ്‌സ് ജീവനക്കാരായ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി ജെയിംസ്,സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ എ .ഷാജി,ഫയര്‍ ഓഫീസര്‍മാരായ എം.വി അനീഷ്,മനു ,ചന്ദ്രന്‍ ,എ.ആര്‍ രാജേഷ് ,പി.വി നാരായണന്‍ ,ശാഹുല്‍ ഹമീദ് പോലീസ് ഓഫീസര്‍മാരായ എ.എസ്.ഐ സുനില്‍, എസ്.സി.പി.ഒ ഉസ്മാന്‍,സി.പി.ഒ സിജോ ജോസഫ്, രാജേഷ് ,ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.