പോലീസിനു സഹായഹസ്തവുമായി തലശ്ശേരി ജനമൈത്രി പോലീസ് സമിതി
കണ്ണൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസിനു പ്രതിരോധ മാസ്കുകൾ നിർമ്മിച്ച് നൽകി തലശ്ശേരി ജനമൈത്രി സമിതി.
അംഗങ്ങൾ നിർമ്മിച്ച മാസ്ക്കുകൾ തലശ്ശേരി ഡിവൈഎസ്പി ശ്രീ വേണുഗോപാലിന് സമിതി അംഗങ്ങളായ ഷുഹൈബ് കായ്യത്ത്, ഉസീബ് ഉമ്മലിൽ എന്നിവർ ചേർന്നു കൈമാറുകയും വിതരണോദ്ഘാടനം തലശ്ശേരി ജനമൈത്രി si നജീബിനു കൈമാറി ഡിവൈഎസ്പി നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ ബീറ്റ് ഓഫീസർമാരായ ഷിബു , ജാഫർ എന്നിവർ സംബന്ധിച്ചു