തലശ്ശേരി താലൂക്ക് തല പരാതി പരിഹാര അദാലത്ത് നടന്നു
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തലശ്ശേരി താലൂക്ക് തല പരാതി പരിഹാര അദാലത്ത് നടന്നു. തലശ്ശേരി താലൂക്ക് പരിധിയില്‍പ്പെട്ട 35 പരാതികളാണ് ലഭിച്ചത്. 22 പരാതികള്‍ അദാലത്തില്‍ തന്നെ തീര്‍പ്പു കല്‍പ്പിച്ചു.13 എണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പെന്‍ഷനുകളുമായി ബന്ധപ്പെട്ട് ലഭിച്ച ആറു പരാതികളില്‍ അഞ്ചെണ്ണം തീര്‍പ്പായി. ഒരു പരാതിയുടെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി നടന്ന അദാലത്തില്‍ തലശ്ശേരി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.