തളിക്കുന്ന് ശിവക്ഷേത്രം- THALIKUNNU MAHADEVA TEMPLE KOZHIKODE

THALIKUNNU MAHADEVA TEMPLE KOZHIKODE

0 347

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ മാങ്കാവിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് തളിക്കുന്ന് ശിവക്ഷേത്രം. അത്യുഗ്രമൂ ർത്തിയായ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

ചരിത്രം

മലബാറിലെ പുരാതനമായ ക്ഷേതങ്ങളിൽ ഒന്നാണ് തളിക്കുന്നു ശിവക്ഷേ ത്രം.  സാമൂതിരി രാജാവിന്റെ കീഴിലുള്ള ഈ ക്ഷേത്രം ചരിത്രത്തിൽ ഒരു പാടു തവണ ടിപ്പുവിന്റെ പടയോട്ട സമയത്ത് അക്രമിക്കപ്പെട്ടിട്ടുള്ള താണ്. പിന്നീട് പുനരുദ്ധാരണം ചെയ്തു സാമൂതിരി തന്നെ പൂർവസ്ഥി തിയിലാക്കി.

ശ്രീകോവിൽ

കിഴക്കോട്ടു ദർശനമായി ചതുരാകൃതിയിൽ ഉള്ള ശ്രീകോവിലിൽ ആണ് പ്രധാന ശിവപ്രതിഷ്ഠ. ശിവലിംഗത്തിൽ വെള്ളിയിൽ ചന്ദ്രകലകളും മുഖ വും ഉണ്ട്. നാലമ്പലത്തിൽ കന്നിമൂലയിൽ ആണ് ഗണപതിയുടെയും അയ്യ പ്പന്റേയും പ്രതിഷ്ഠ. ഒരു മണിക്കിണറും, ക്ഷേത്രത്തിനു മുന്നിലായി നമ സ്കാര മണ്ഡപത്തിൽ നന്ദികേശന്റെ പ്രതിഷ്ഠയുമുണ്ട്.

സ്ഥാനം

കോഴിക്കോട് ജില്ലയിൽ മാങ്കാവ് ദേശത്ത് തളിക്കുന്ന് എന്ന സ്ഥലത്താണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയുന്നത്. കോഴിക്കോട് നഗരത്തിനുള്ളിൽ മീഞ്ചന്ത ബൈപാസിൽ മാങ്കാവ്  സാമൂതിരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

ഉത്സവങ്ങളും ആഘോഷങ്ങളും

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതി നാലാം  പകലുമായി ആഘോഷിക്കുന്ന  ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന  ആഘോഷം. എല്ലാ വർഷവും ഗംഭീരമായി ആഘോഷിക്കുന്ന ശിവ രാത്രിദിനത്തിൽ ഗജവീരന്റെ അകമ്പടിയോട് കൂടിയുള്ള കാഴ്ചശീവേലി, ചുറ്റുവിളക്ക്, നിറമാല , മഹാഗണ പതിഹോമം , തായമ്പക , മറ്റു ക്ഷേത്ര കല കൾ എന്നിവ യോടു കൂടി ആഘോഷിക്കുന്നു. കുട്ടികളുടെ കലാവാ സന പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള കലാപരിപാടികളും ഗംഭീരമായ അന്നദാനവും ശിവരാതിയോടു അനുബന്ധിച്ചു നടത്തി വരു ന്നു . ഓരോ വർഷവും ഭക്തജന പങ്കാളിത്തം കൂടി വരുന്നത് ക്ഷേത്രത്തി ന്റെ ഉന്നതി കാരണമാകുന്നതോടൊപ്പം ഭഗവാൻ ശിവന്റെ അനൗഗ്രഹം എല്ലാവരിലും പ്രസാദിക്കുകയും ചെയുന്നു.

മണ്ഡലകാലം, വിജയദശമി, വിഷു, ഓണം എന്നീ വിശേഷ ദിനങ്ങളും വിള ക്കുപൂജ എന്ന ലക്ഷ്മി സഹസ്രനാമജപവും ക്ഷേത്രത്തിൽ നടത്തി വരുന്നു.

മറ്റു ദേവതകൾ

ഉപദേവതമാരായി ഗണപതിയും, അയ്യപ്പനും ആണ് പ്രതിഷ്ട. ക്ഷേത്രത്തി ന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് (കന്നിമൂലയിൽ) പ്രത്യേകം ശ്രീകോ വിലിൽ ആണ് ഗണപതി-അയ്യപ്പപ്രതിഷ്ഠകൾ. ചുറ്റമ്പലത്തിൽ ഉള്ള ആലിനു കീഴിൽ നാഗപ്രതിഷ്ഠയുമുണ്ട്.

പുനരുദ്ധാരണം

ക്ഷേതത്തിൽ ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരുന്നു. ശ്രീകോവിൽ പുനരുദ്ധാരണം പൂർത്തിയായി. ചുറ്റമ്പലവും തിടപ്പള്ളിയും ഇപ്പോൾ നവീകരിച്ചു. പ്രദക്ഷിണ വഴി കല്ല് പാകി മനോഹരമാക്കി. അത് കൂടാതെ വഴിപാടായി ശീവേലിപ്പുരയും നിര്മിച്ചിരിക്കുന്നു.