തമിഴ്നാട്ടില്‍ 3,280 കോടി രൂപ പ്രത്യേക പാക്കേജ്
ചെന്നൈ: കോവിഡ്-19 കാലത്തെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും 1,000 രൂപവീതം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതോടൊപ്പം ഏപ്രില്‍മാസത്തെ സൗജന്യ റേഷന്‍ സാധനങ്ങള്‍ മുന്‍കൂട്ടി നല്‍കും.
രജിസ്റ്റര്‍ ചെയ്ത നടപ്പാത വ്യാപാരികള്‍ക്ക് രണ്ടായിരം രൂപയും കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കും ഒാേട്ടാ- ടാക്സി തൊഴിലാളികള്‍ക്കും ആയിരം രൂപയും 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു കിലോ പാചക എണ്ണ എന്നിവയും വിതരണം ചെയ്യും. ഇതരസംസ്ഥാന അസംഘടിത തൊഴിലാളികള്‍ക്ക് ഒാരോ കുടുംബത്തിനും 15 കിലോ അരി, പരിപ്പ്, എണ്ണ തുടങ്ങിയവ സൗജന്യമായി നല്‍കും.
ജില്ലകള്‍ തോറും പൊതു അടുക്കളകള്‍ സ്ഥാപിച്ച് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. ‘അമ്മ’ കാന്റീനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ വേതനം കൂടുതലായി നല്‍കും.