തരുവണ: തരുവണ ഗവ.യു.പി സ്‌കൂള്‍ പ്രീ പ്രൈമറി വാര്‍ഷികാഘോഷവും വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനത്ത് വൈശ്യന്‍ അദ്ധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തനുവദിച്ച നാല് ലക്ഷം രൂപാ ചിലവഴിച്ച് സ്‌കൂളിലേക്ക് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉപഹാരം സമര്‍പ്പിച്ചു.ജനകീയ വിഭവ സമാഹരണ ഉദ്ഘാടനം ഇ കതെ സല്‍മത് നിര്‍വഹിച്ചു.2023-24 വര്‍ഷത്തിലേക്ക് സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം ബ്ലോക് പഞ്ചായത് മെമ്പര്‍ പി കെ അമീന്‍ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് കെ സി കെ നജ്മുദ്ദീന്‍,ഹെഡ്മാസ്റ്റര്‍ കെ കെ സന്തോഷ്,തുടങ്ങിയവര്‍ ചടങ്ങില്‍
സംസാരിച്ചു .തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും നടത്തി.