മത്സ്യതൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിർവ്വാഹക സമിതി അംഗവുമായിരുന്ന .എ. പി ജയശീലന്റെ പതിമൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു
കണ്ണൂർ :കോൺഗ്രസ് നേതാവും, മത്സ്യതൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിർവ്വാഹക സമിതി അംഗവുമായിരുന്ന .എ. പി ജയശീലന്റെ പതിമൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു .ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ വി. വി പുരുഷോത്തമൻ ,സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ ,സി .ടി ഗിരിജ ,ടി ജയകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് ,എ .ടി നിഷാത്ത് ,ടി ദാമോദരൻ ,കെ രതീശൻ ,കായക്കുൽ രാഹുൽ,കല്ലിക്കോടൻ രാഗേഷ്, മുണ്ടേരി ഗംഗാധരൻ ,വസന്ത് പള്ളിയാംമൂല തുടങ്ങിയവർ പങ്കെടുത്തു .